Followers

Tuesday, July 24, 2012

ഇത് ചൂഷണം ചെയ്യപ്പെട്ട പെണ്ണിന്റെ സ്വാഭാവിക പ്രതികരണം ഇവരോട് സഹതപിക്കുക അനുകമ്പ കാട്ടുക

ഈ ഫോട്ടോ ആരുടെതെന്ന് ഒട്ടുമിക്കവര്‍ക്കും അറിയും

ഈ അടുത്ത ദിവസങ്ങളില്‍ ഫേസ്ബുകില്‍ ഈ ഫോട്ടോ വച്ച് ചില പോസ്റ്റുകളും ചര്‍ച്ചകളും സജീവമാണ്. അവരുടെ കയ്യിലേന്തിയ ബാനറില്‍ പെണ്ണിന്റെ സ്വത്വം പ്രഖ്യാപിക്കുന്ന വരികളാണുള്ളത്. പെണ്ണ് വെറും ഭോഗയന്ത്രമല്ലെന്നും മജ്ജയും മാംസവും ആത്മാവും ആത്മാഭിമാനവും സ്വതവും വ്യക്തിത്വവും ഉള്ള മനുഷ്യനാണെന്നുള്ള  പ്രഖ്യാപനമാണ് ആ പോസ്റ്റിലൂടെ അവര്‍ നടത്തുന്നത്.

ഏകദേശം പത്തുകൊല്ലം മുമ്പ് അവര്‍ ഇതെല്ലാമുള്ള ഒരു മനുഷ്യകുട്ടി തന്നെയായിരുന്നു.  താന്‍ ജനിച്ചു വളര്‍ന്നു ജീവിച്ച സമൂഹത്തില്‍ നിന്ന് താനിഷ്ടപ്പെട്ട പുരുഷന്റെ കൂടെ ഏറെ തന്റെടത്തോടെയും ആത്മ വിശ്വാസത്തോടെയും ഇറങ്ങി പോവാനും തന്‍ അതുവരെ ജീവിച്ച കുടുംബത്തെയും സമൂഹത്തെയും മതത്തെയും വിശ്വാസസംഹിതയെയും  ഏറെ വെല്ലുവിളിയോടെയും താരമൂല്യത്തോടെയും മീഡിയവാല്യുയോടെയും തിരസ്കരിച്ചു,  താന്‍ ഇഷ്ടപ്പെട്ട പുരുഷന്റെ ആദര്‍ശത്തെ മഹത്വവല്കരിച്ചു  തന്റെ പൂര്‍വ വിശ്വസാചാരങ്ങളെ ചോദ്യം ചെയ്തു  ഉപേക്ഷിച്ചു പോകാന്‍ മാത്രം സ്വാതന്ത്ര്യവും അസ്തിത്വവും പരിഗണനയും ഉണ്ടായിരുന്ന ഒരുന്നത സാംസ്കാരിക സമൂഹത്തില്‍ നിന്ന് താന്‍ ചെന്ന്പെട്ട ആ ആദര്‍ശത്തിലെ പെണ്ണിന്റെ സ്ഥാനം മനസ്സിലായപ്പോള്‍ ഉണ്ടായ സ്വാഭാവിക പ്രതികരണം മാത്രമല്ലേ ഈ ബാനര്‍

പെണ്ണിന് കേവലം പ്രാഥമിക അംഗത്വം പോലും ഇല്ലാത്ത പെണ്ണിനെ തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ശത്രുവായി മാത്രം  കാണുന്ന അവര്‍ ഇന്ന് നിലനില്‍ക്കുന്ന ആ സമൂഹം പക്ഷെ പെണ്ണിനെ ഭോഗയന്ത്രമാക്കുന്നതിനെ  പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്.   ആ സാമൂഹ്യവസ്ഥയില്‍ നിന്ന് തിരിച്ചു കയറാന്‍ ചില സ്വത്വ, അസ്തിത്വ പ്രതിസന്തികള്‍ അവരെ അനുവദിക്കുന്നുമുണ്ടാകില്ല.  അത്രയ്ക്ക്  മാധ്യമ ആഘോഷങ്ങളോടെയാണല്ലോ  അവരുടെ അന്നത്തെ കൂടുമാറ്റം അരങ്ങേറിയത്.  താന്‍ ആരുടെ കൂടെ ഇറങ്ങിത്തിരിച്ചോ ആ പുരുഷ മേധാവി തന്നെ ഉപേക്ഷിച്ചു പറന്നുപോയി . ആ അനുഭവങ്ങളുടെ തീച്ചൂളയില്‍  നിന്ന് തന്റെ ജീവിതത്തില്‍ നിന്നുള്ള അനുഭവങ്ങളുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് തസ്നിയുടെയു ഈ ബാനര്‍.  അവര്‍ക്ക് ഇനിയും സ്വന്തം അസ്ഥിത്വം നഷ്ട്ടപ്പെടുത്തി വെറും .........മായി ജീവിക്കെണ്ടതുണ്ടോ. തന്റെ വ്യക്തിത്വത്തിനും അസ്ഥിത്വത്തിനും അതര്‍ഹിക്കുന്ന ഉന്നത സ്ഥാനവും ആദരവും ബഹുമാനവും ലഭിക്കുന്ന പെണ്ണിനെ പെണ്ണായി കാണുന്ന സാമൂഹ്യ സംവിധാനം ഇവിടെ നിലനില്‍ക്കുന്നു എന്നറിയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്.

അവരുടെ ഇന്നത്തെ ഏതൊരു ഫോട്ടോ കണ്ടാലും വരുടെ സ്വന്തം സാമൂഹ്യ വ്യവസ്തയോടും ലോകത്തോടുമുള്ള പ്രതികരണം അവരുടെ ശരീരഭാഷ വ്യകതമാക്കുന്നു. അവര്‍ അനുഭവിക്കുന്ന ഈ ഒരവസ്ഥയിലേക്കു അവരെ ചൂഷണം ചെയ്യുന്ന ആ സാമൂഹ്യ  സംവിധാനത്തെ മനുഷ്യസ്നേഹികള്‍ തിരിച്ചറിയുക. ഇത്തരം ചൂഷണത്തിന്നു വിധേയമാക്കപ്പെട്ട ഒരു പെണ്ണിന്റെ ചിത്രം 2011 ഡിസംബര്‍ ലക്കം പച്ചക്കുതിര പരിചയപ്പെടുത്തിയിരുന്നു.
അത് ഇവിടെ ചര്‍ച്ച ചെയ്തത്  പുനര്‍ വായനക്ക് സമര്‍പ്പിക്കുന്നു.

 പച്ചക്കുതിരപ്പുറമേറിയ  യുക്തിവാദി, 

യുക്തിവാദിനി ആയെന്നു വച്ച് ഒരു പെണ്ണിനെയിങ്ങനെ അധപതിപ്പിക്കേണ്ടതുണ്ടോ ??!!!


1 comment:

kairaly net said...

സ്നേഹത്തിന്റെ കാവലില്‍ നിന്നും അനുകമ്പയുടെ ആര്‍ദ്രമായ സ്പര്‍ശനത്തില്‍ നിന്നും അഗ്നിയുടെ ആസുര ജാഗരണത്തിലേക്ക് പറന്നുപോയ ഈയാംപാറ്റയാണിവള്‍.ഉറ്റവരെയും സ്വന്തം സാംസ്കാരിക ചിഹ്നങ്ങളെയും തള്ളിക്കളഞ്ഞ തസ്നി നേടിയതെന്ത് എന്ന് സ്വസ്ഥമായി വിലയിരുത്താന്‍ അവരിലെ അഹംബോധം അനുവദിക്കില്ല. ഒരു പൊങ്ങുതടിയായി, യാതൊരു തണലും വീശാത്ത ഇലകള്‍ ഉണങ്ങിയ പാഴ് മരമായി മാറിയ,തന്റെ അസ്ഥിത്വം എവിടെ എന്നറിയാതെ വിഹ്വലയായി ഉഴലുന്ന ഇവരോട് സഹതാപം പോലും രേഖപ്പെടുത്താന്‍ നമുക്ക് ബാധ്യത ഇല്ല. കാരണം തസ്നി സഞ്ചരിച്ചതൊക്കെയും പിടിവാശിയുടെയും താന്‍പോരിമയുടെയും ഇരുട്ടിന്റെ വഴികളിലൂടെ മാത്രമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ഭോഗ ഉപകരണങ്ങള്‍ അല്ല എന്ന് വിലപിക്കുമ്പോള്‍ മുതലാളിത്ത ജീവിതക്രമത്തിന്റെ ഭോഗ സംസ്കാരം ഈ കുട്ടിയെ അവര്‍ പോലും അറിയാതെ വരിഞ്ഞു മുറുക്കി കഴിഞ്ഞു എന്നത് ദൈവനിശ്ചയം ആകാം.ആശ്രയമറ്റ്,ഒന്നു കരയാന്‍ ആത്മാര്‍ഥമായി കഴിയാതെ,എന്നാല്‍ ഞാന്‍ കീഴടങ്ങിയിട്ടില്ല എന്ന് വെറുതെ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഇ നാടകങ്ങള്‍ ഒക്കെയും... ദൈവം എത്ര ഉദാരനും വരമ്പത്ത് തന്നെ കൂലി കൊടുക്കുന്ന നീതിമാനുമാണ്... ആ പ്രതിഭാസത്തിന്റെ ശീതളച്ഛായയില്‍ നിന്നും ഓടിമാറാന്‍ മുന്‍വിധിയാല്‍ എന്നെ ഒരിക്കലും അന്ധനാക്കല്ലേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുന്നു.