Followers

Friday, July 20, 2012

വെല്ലുവിളിയും താക്കീതും., സത്യവാന്മാരെങ്കില്‍ സ്വീകരിക്കുക


ഒറിജിനല്‍ ഈഴവന്‍ FB FREETHINKERS ഗ്രൂപ്പില്‍ ഇങ്ങനെ രണ്ടു വെല്ലുവിളികള്‍ പോസ്റ്റു ചെയ്തിരുന്നു

ഇവിടെ ഖുറാന്‍ അറിയാവുന്ന ശുംഭന്മാര്‍ (പ്രകാശിക്കുന്നവര്‍) ആരുമില്ലേ?

ഞാന്‍ കുറച്ചു കാലമായി ഖുറാന്‍ വച്ച് ഒരു വാഗ്വാദത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു.ഒരുത്തന്‍ പോലും മറുപടി ഇല്ല.

വീണ്ടും അദ്ദേഹം പോസ്റ്റുന്നു


ഖുറാന്‍ അടിസ്ഥാനമാക്കി ഒരു സംവാദത്തിനു ക്ഷണിച്ചിട്ടും വരാന്‍ ഭയക്കുന്ന ഹേ, മുസ്ലിം നാമധാരികളെ,
“ വ /ല്ലഹു അ/അല്മു ബി അ/അദൈകും വ ക /ഫാ ബില്ലാഹി വലിയ്യന്‍ വാ ക/ഫാ ബില്ലാഹി ന /സ്വീറ”
ഈ ഖുറാന്‍ വചനത്തിന്റെ അര്ഥം പോലും നിങ്ങള്ക്ക് അറിയില്ലേ ? പിന്നെ എന്തിനു ഭയക്കുന്നു ? നിങ്ങള്ക്ക് അല്ലാഹുവില്‍ പൂര്ണ് ബ വിശ്വാസം ഇല്ല എന്ന് വേണം കരുതാന്‍ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ആഹ ആഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ആഹ ഹ ഹ .

താങ്കളുടെ വെല്ലുവിളി സ്വീകരിക്കുന്നു  ഖുര്‍ആന്‍ കൊണ്ട് തന്നെ വെല്ലുവിളിക്കുന്നു താങ്കളുടെ വെല്ലു വിളിക്കുള്ള മറുപടിയായി

ഖുര്‍ആനിന്റെ ഈ വെല്ലുവിളി സ്വീകരിക്കൂ താങ്കള്‍ സത്യം പറയുന്നവനാണെങ്കില്‍
وَإِن كُنتُمْ فِي رَيْبٍ مِّمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُواْ بِسُورَةٍ مِّن مِّثْلِهِ وَادْعُواْ شُهَدَاءَكُم مِّن دُونِ اللَّهِ إِنْ كُنتُمْ صَادِقِينَ
നമ്മുടെ ദാസന്‌ നാം അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുര്‍ആനെ ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍റെതു  പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ ( അതാണല്ലോ വേണ്ടത്‌ ). വിശുദ്ധ ഖുര്‍ആന്‍ 2 23

പതിനാലു നൂറ്റാണ്ടായി നില നില്‍ക്കുന്ന ഈ വെല്ലുവിളി സ്വീകരിക്കാനുള്ള ആര്‍ജ്ജവവും ഊര്‍ജ്ജവും തന്റേടവും നട്ടെല്ലും ബുദ്ധിയും വിവരവും വകതിരിവും സമചിത്തതയും (താങ്കള്‍ ആണെന്നുമാനസ്സിലാക്കുന്നു) ആണത്തവും (അതല്ല പെണ്ണെങ്കില്‍) പെണ്ണെത്തവും ഉണ്ടെങ്കില്‍, പോകട്ടെ  മുകളില്‍ പറഞ്ഞതില്‍ ഏതെങ്കിലും ഒരു ഗുണമെങ്കിലും താങ്കളില്‍ നിലവിലുണ്ടെങ്കില്‍ സ്വീകരിക്കുക. അഥവാ സ്വീകരിക്കാന്‍ താങ്കള്‍ക്ക് സാധ്യമല്ലെങ്കില്‍ താങ്കള്‍ കളവു പറയുകയാണെന്ന് വ്യക്തമാവും

ഈ വെല്ലുവിളി എത്ര നിസ്സാരമെന്നു കൂടി അറിയുക വിശുദ്ധ ഖുറാനിലെ ഒരു അദ്ധേയം കൂടി പരിചയപ്പെടുത്തുന്നു.

  1. وَالْعَصْرِ
  2. إِنَّ الإِنسَانَ لَفِي خُسْرٍ
  3. إِلاَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ
കേവലം ഇത്തരം ഒരു ചെറിയ അദ്ധ്യായത്തിന്  തുല്യമായ ഒരു അദ്ധ്യായമെങ്കിലും  കൊണ്ട് വരൂ.  താങ്കള്‍ ഒറ്റയ്ക്ക് വേണ്ട താങ്കള്‍ക്ക് ഒരുക്കാവുന്ന സര്‍വ്വ സ്ന്നഹവും ഒരുക്കി വെല്ലുവിളി സ്വീകരിക്കൂ.



ഈ വെല്ലുവിളി സ്വീകരിക്കാന്‍ ഉള്ള ബുദ്ധിയും വിവേകവും ഉണ്ടോ താങ്കള്‍ക്കും കൂട്ടാളികള്‍ക്കും.  ഇതിനുള്ള മറുപടി ചപ്പടാച്ചി കൊണ്ട് കാര്യമില്ല

വെല്ലുവിളി സ്വീകരിക്കൂ മഹാനെ

ഒരിക്കല്‍ കൂടി...... ഈ വെല്ലുവിളി സ്വീകരിക്കാനുള്ള പക്വതയും പാകതയും ബുദ്ധിയും വിവേകവും സമചിത്തതയും വകതിരിവും തന്റേടവും കഴിവും നട്ടെല്ലും ആണത്തവും പെണ്ണത്തവും സത്യസന്ധതയും ആത്മാര്‍ത്ഥതയും ശേഷിയും പേശീബലവും ആളും അര്‍ത്ഥവും വേണ്ട ഇതില്‍ ഏതെങ്കിലും ഒരു ഗുനമെങ്കിലും താങ്കള്‍ക്കും കൂട്ടര്‍ക്കും ഉണ്ടെങ്കില്‍ സ്വീകരിക്കുക അതിനു പറ്റുന്നില്ല എങ്കില്‍ വിശുദ്ധ ഖുര്‍ആനിന്റെ ഈ താക്കീതു കൂടി അറിയുക സൂക്ഷിക്കുക

فَإِن لَّمْ تَفْعَلُواْ وَلَن تَفْعَلُواْ فَاتَّقُواْ النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ أُعِدَّتْ لِلْكَافِرِينَ
നിങ്ങള്‍ക്കത്‌ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത്‌ ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌. വിശുദ്ധ ഖുര്‍ആന്‍ 2 24

No comments: