Followers

Friday, September 13, 2013

ആശ്വാസകരമായ വിധി, വേട്ടക്കാർക്ക് പാഠമാകട്ടെ


ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പഴയ പോസ്റ്റ്‌. അന്ന് വേട്ടക്കാർക്ക് വേണ്ടി സംസാരിച്ച ഒരു  മഹിളാ സംഘത്തെ പരിചയപ്പെടുക 


ദല്‍ഹി കൂട്ടമാനഭംഗം: പ്രതികള്‍ക്ക് തൂക്കുകയര്‍

ദല്‍ഹി കൂട്ടമാനഭംഗം: പ്രതികള്‍ക്ക് തൂക്കുകയര്‍
അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍
ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ കുറ്റക്കാരാണെന്ന് പ്രത്യകേ അതിവേഗ കോടതി കണ്ടത്തെിയ നാലു പ്രതികള്‍ക്കും വധശിക്ഷ. മുകേഷ് സിങ് (26), പവന്‍ ഗുപ്ത (19), വിനയ് ശര്‍മ (20), അക്ഷയ് സിങ് താക്കൂര്‍(28) എന്നിവര്‍ക്കാണ്, വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ സാകേത് അതിവേഗ കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന തൂക്കുകയര്‍ വിധിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ദല്‍ഹി സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും വിധി പ്രഖ്യാപിച്ചുകൊണ്ട് ജഡ്ജി പറഞ്ഞു. ഐ.പി.സി 302 പ്രകാരമാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. പുറമെ, ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്.
വിധിപ്രഖ്യാപനം വന്നയുടന്‍ കോടതി പരിസരത്ത് തടിച്ചു കൂടിയ ജനങ്ങള്‍ ആഹ്ളാദം പ്രകടനം നടത്തി. കോടതിക്ക് ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. വിധിയില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. കോടതിക്കും അഭിഭാഷകനും പൊലീസിനും നന്ദിയുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വിധി രാഷ്ട്രീയ പ്രേരിതമാണെന്നും സര്‍ക്കാരിന്‍്റെ സമ്മര്‍ദം മൂലമാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം പ്രതികരിച്ചു.
ആരോപിക്കപ്പെട്ട 13 കേസുകളില്‍ 12 എണ്ണത്തിലും പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടത്തെിയിരുന്നു. തുടര്‍ന്ന് ശിക്ഷാപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2012 ഡിസംബര്‍ 16 നാണ് തെക്കന്‍ ദല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയായത്. സംഭവത്തില്‍ ആറ് പേര്‍ പിടിയിലായി. ഇതില്‍ ഒരാള്‍ വിചാരണ കാലയളവില്‍ തീഹാര്‍ ജയലില്‍ ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിക്ക് ജുവൈനല്‍ കോടതി കഴിഞ്ഞയാഴ്ച മൂന്ന് വര്‍ഷത്തെ തടവ് വിധിച്ചു: http://www.madhyamam.com/news/244942/130913#sthash.9i95KgV9.dpuf

No comments: